ആലപ്പുഴ: ആലപ്പുഴയില്‍ ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ചു. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. വള്ളികുന്നം സ്വദേശി നജീബ് (41)നാണ് പരിക്കേറ്റത്. ദേശീയപാതയില്‍ ടി കെ എം എം കോളേജന് സമീപം രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം.
ഹരിപ്പാട് ഭാഗത്ത് നിന്നും കായംകുളം ഭാഗത്തേക്ക് പോവുകയായിരുന്നു കാറും ആലപ്പുഴ ഭാഗത്തേക്ക് പോവുകയായിരുന്നു ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ നജീബിനെ കരുനാഗപ്പള്ളി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


