പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ബാറുകളുടെ പ്രവര്‍ത്തന സമയം നീട്ടിയെന്ന തരത്തില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ വ്യാജമാണെന്ന് എക്സൈസ്. ബാറുകളുടെ സമയക്രമത്തില്‍ മാറ്റമില്ലെന്നും നിയമപ്രകാരം അനുവദിച്ചിട്ടുള്ള സമയത്തിന് ശേഷവും തുറന്നിരിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും എക്സൈസ് ഫേസ്ബുക്കിലൂടെ അറിയിച്ചു.
പരാതികള്‍ അറിയിക്കാന്‍ 9447178000, 9061178000 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
സംസ്ഥാന എക്സൈസ് വകുപ്പിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:
നിയമപ്രകാരം അനുവദിച്ചിട്ടുള്ള സമയത്തിന് ശേഷവും തുറന്നിരിക്കുന്ന ലൈസന്‍സ് സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകും.
പരാതികള്‍ അറിയിക്കേണ്ട നമ്പര്‍.
9447178000
9061178000
പുതുവത്സര രാത്രിയില്‍ ബാറുകളുടെ പ്രവര്‍ത്തനസമയം എക്സൈസ് വകുപ്പ് നീട്ടിനല്‍കിയെന്നായിരുന്നു വ്യാജപ്രചാരണം. ബാറുകള്‍ ജനുവരി ഒന്നാം തീയതി പുലര്‍ച്ചെ അഞ്ചുവരെയും ബെവ്കോ ഔട്ട്ലെറ്റുകള് പുലര്‍ച്ചെ ഒരുമണി വരെയും തുറക്കുമെന്നായിരുന്നു പ്രചരിച്ചിരുന്നത്.