പ്രീമിയര്‍ സിനിമാസിന്റെ ബാനറില്‍ എം വിശ്വപ്രതാപ് രചനയും നിര്‍മ്മാണവും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘ഓര്‍മ്മകളില്‍’ ചിത്രീകരണം പൂര്‍ത്തിയായി. സമ്പന്നതയുടെയും സ്വത്തുക്കളുടെയും ഉയര്‍ന്ന വിദ്യാഭ്യാസത്തിന്റെയും മടിത്തട്ടില്‍ ജീവിക്കുന്ന വീണാ ബാലചന്ദ്രന്റെ ജീവിതത്തിലേക്ക് അവിചാരിതമായി കടന്നു വരുന്ന ചില ജീവിത സാഹചര്യങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥാ മുഹൂര്‍ത്തങ്ങള്‍ മുന്നോട്ടു സഞ്ചരിക്കുന്നത്. ജീവിത സാഹചര്യങ്ങള്‍ ജീവിതത്തെ അതിജീവിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം.
ഒരിടവേളയ്ക്കു ശേഷം ശങ്കര്‍, ഒരു ഡിഐജി കഥാപാത്രത്തിലൂടെ, നായകനായി ശക്തമായ തിരിച്ചു വരവ് നടത്തുന്ന സിനിമ കൂടിയാണ് ഓര്‍മ്മകളില്‍. ജാസിഗിഫ്റ്റ് മനോഹരമായൊരു ഇംഗ്ലീഷ് ഗാനം ആലപിക്കുന്നു എന്ന പ്രത്യേകത ചിത്രത്തിനുണ്ട്. സുജാത മോഹനും ചിത്രത്തിലൊരു മനോഹരഗാനം ആലപിക്കുന്നു. കന്യാകുമാരി ജില്ലയിലെ പ്രകൃതിരമണീയമായ ലൊക്കേഷനുകളിലായിരുന്നു ചിത്രീകരണം.
ശങ്കറിനു പുറമെ, ഷാജു ശ്രീധര്‍, നാസര്‍ ലത്തീഫ്, ദീപാ കര്‍ത്താ , പൂജിത മേനോന്, വിജയകുമാരി, അജയ്, ആര്യന് കതൂരിയ , റോഷന് അബ്ദുള്‍, മാസ്റ്റര്‍ ദൈവിക്, സതീഷ് തൃപ്പരപ്പ്, ശ്രീരാം ശര്‍മ്മ, സുരേഷ്കുമാര്‍ പി എന്നിവര്‍ അഭിനയിക്കുന്നു.
ബാനര്‍ – പ്രീമിയര്‍ സിനിമാസ്, രചന, നിര്‍മ്മാണം, സംവിധാനം – എം. വിശ്വപ്രതാപ് , ഛായാഗ്രഹണം – നിതിന്‍ കെ രാജ്, എഡിറ്റിംഗ് – വിപിന്‍ മണ്ണൂര്‍, ഗാനരചന – എം വിശ്വപ്രതാപ്, സംഗീതം – ജോയ് മാക്സ്വെല്, ആലാപനം – ജാസി ഗിഫ്റ്റ്, സുജാത മോഹന്‍ , പ്രൊഡക്ഷന്‍ കണ്ട്രോളര് – ജയശീലന്‍ സദാനന്ദന്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ – എ എല്‍ അജികുമാര്‍ , പശ്ചാത്തലസംഗീതം – സുധേന്ദുരാജ്, കല-ബിനില്‍ കെ ആന്റണി, ചമയം – പ്രദീപ് വിതുര, കോസ്റ്റിയും – രവികുമാരപുരം, പ്രൊഡക്ഷന്‍ മാനേജര്‍ – പ്രസാദ് മുണ്ടേല, ഫിനാന്‍സ് കണ്ട്രോളര് – ടി മഗേഷ്, ഡിസൈന്‍സ് – വിനീത് വാസുദേവന്‍, സംവിധാന സഹായികള്‍ – ആഷിക് സുധാകരന്, അരുണ്‍ കുമ്മാസി, സ്നിഗ്ദിന്‍ സൈമണ്‍ ജോസഫ്, സോബിന്‍ ജോസഫ് ചാക്കോ , സ്റ്റുഡിയോ – പോസ്റ്റ് ഫോക്കസ് എന്റര്ടെയ്ന്മെന്റ് പ്രൈവറ്റ് ലിമിറ്റഡ്, സ്റ്റില്‍സ് – അജേഷ് ആവണി.


