സന്നിധാനം: ശബരിമല സന്നിധാനത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും തീര്‍ത്ഥാടകരുടെ പ്രതിഷേധം. പൊലീസിന്റെ സാന്നിധ്യത്തിലായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കയ്യേറ്റമുണ്ടായത്. മാതൃഭൂമി വാര്‍ത്താ സംഘത്തിന് നേരെയും അമൃത ന്യൂസ് സംഘത്തിന് നേരെയും കയ്യേറ്റ ശ്രമമുണ്ടായി.
മാതൃഭൂമി ലേഖകനെ കസേരയെടുത്ത് അടിക്കാന്‍ ഉള്ള ശ്രമവും ഉണ്ടായി. പൊലീസ് വലയത്തിന് സമീപത്തേക്ക് ഓടിമാറിയതിനെ തുടര്‍ന്നാണ് ആക്രമണ ശ്രമത്തില്‍ നിന്ന് രക്ഷപെട്ടത്. അമൃത ന്യൂസ് ചാനല്‍ ക്യാമറാമാന് സന്നിധാനത്ത് മര്‍ദ്ദനമേറ്റു. 
രാവിലെ ശബരിമല നടപ്പന്തലില്‍ തീര്‍ത്ഥാടകര്‍ നാമജപ പ്രതിഷേധം നടത്തിയിരുന്നു. സന്നിധാനത്ത് 2 സ്ത്രീകള്‍ ദര്ശനത്തിനെത്തിയപ്പോളായിരുന്നു പ്രതിഷേധം. ഇവര്‍ 50 വയസ്സ് തികഞ്ഞവരാണെന്ന് വ്യക്തമായതോടെ പ്രതിഷേധം അവസാനിപ്പിച്ചു. തുടര്‍ന്ന് ഇവര്‍ സന്നിധാനത്തെത്തി ദര്‍ശനം നടത്തിയിരുന്നു.

