കോതമംഗലം: കോഴിപിളളി ചെക്ക് ഡാമിന് സമീപം പുഴയില്‍ കുളിക്കാനിറങ്ങിയ മകനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പിതാവ് മുങ്ങിമരിച്ചു. പാലാ ഗവണ്മെന്റ് പോളിടെക്നിക് ജീവനക്കാരന് ഇഞ്ചൂര്‍ കുറുമാട്ടുകുടി അലിയാരിന്റെ മകന് അബി (40) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. വെളളത്തില്‍ മുങ്ങിയ മകനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. നാട്ടുകാരാണ് മകനെ രക്ഷപെടുത്തിയത്. മണിക്കൂറുകള്‍ക്ക് മുമ്പ് അബി പോസ്റ്റ് ചെയ്ത ഫേസ്ബുക്കിലെ 13 ാം വിവാഹവാര്‍ഷിക ദിന പോസ്റ്റ് സോഷ്യല്‍ മീഡിയ പ്രേക്ഷകരെ സങ്കട കടലില്‍ ആക്കിയിരിക്കയാണ്.


