മക്കരപ്പറമ്പ: മലപ്പുറം ജില്ലാ പഞ്ചായത്ത് 2021 -22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മക്കരപ്പറമ്പ്, കുറുവ, പുഴക്കാട്ടിരി, ഗ്രാമ പഞ്ചായത്തുകളിലെ ജനങ്ങളുടെ കുടിവെള്ളത്തിനും കൃഷിക്കും ഉപയോഗ പ്രദമാകുന്ന നാറാണത്ത് ചിറ ഷട്ടര്‍ നിര്‍മാണം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എംകെ റഫീഖയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി അബ്ദുല്‍ കരീം ആദ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് ഡിവിഷന് മെമ്പര്‍ ടിപി ഹാരിസ് പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഒരു കോടി രൂപ മാറ്റിവെച്ചാണ് ഈ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. കാര്‍ഷിക മേഖലക്ക് ഏറെ പ്രാധാന്യമുള്ള സ്ഥലമാണ് കരിഞ്ചാപ്പാടി പാടം എന്നറിയപ്പെടുന്ന ഈ പ്രദേശം. വ്യത്യസ്തമായ ഒട്ടേറെ പഴങ്ങളും പച്ചക്കറികളും ഇവിടെ കൃഷി ചെയ്യുന്നുണ്ട്. വിവിധ തരം തണ്ണി മത്തന്‍, കരിഞ്ചാപ്പാ ടി വെള്ളരി, ഡ്രാഗണ്‍ ഫ്രൂട്സ്, കോളിംഗ് ഫ്ലവര്‍ ഉള്‍പ്പെടെ സൂര്യകാന്തി പൂന്തോട്ടം അടക്കമുള്ള ഒട്ടേറെ വസ്തുക്കള്‍ കൃഷി ചെയ്യുന്നു.
ചടങ്ങില്‍ മക്കരപ്പറമ്പ പഞ്ചായത്ത് പ്രസിഡന്റ് സുഹറാബി കാവുങ്ങല്‍, കുറുവ പഞ്ചായത്ത് പ്രസിഡന്റ് നസീറമോള്‍ പാലപ്ര, നാറാണത്തു വച്ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ഫൗസിയ പെരുമ്പള്ളി, അസ്മാബി കെ പി, ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ സുഹറാബി സി, ഉപ്പോടാന് അബൂബക്കര്‍, കൂരി മുസ്തഫ, സൈഫുദ്ധീന്‍, എ പി രാമദാസ്, ജിനോഷ്, ശഹീദ വിപി വിവിധ രാഷ്ട്രീയ പാര്‍ട്ടിയെ പ്രതിനിധീകരിച്ചു സൈദാബു തങ്ങള്‍, മൊയ്ദു മാസ്റ്റര്‍, പി റഷീദ്, ആരിഫ് ചുണ്ടയില്‍, വ്യാപാരി വ്യവസായ പ്രതിനിധി അക്രം ചുണ്ടയില്‍ പാടശേഖര സമിതി അംഗം അമീര്‍ ബാബു, മുഹമ്മദാലി കെപി, സാദിഖലി കെപി, ഉണ്ണീന്‍ കുട്ടി ഹാജി, സിപി അബ്ദുറഹിമാന് തുടങ്ങിയവര്‍ സംസാരിച്ചു.


