കുവൈത്ത് സിറ്റി: കുവൈത്തിലെ വിവിധ ജയിലുകളില്‍ ശിക്ഷ അനുഭവിക്കുന്ന 250 ഓളം ഇന്ത്യന്‍ തടവുകാരെ ഉടന്‍ ഇന്ത്യയിലേക്ക് കൈമാറുമെന്ന് ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ്. പ്രാദേശിക പത്രത്തോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത് തടവുകാരുടെ കൈമാറ്റവുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മില്‍ 2015 ജൂലായ് 22 നാണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചത്. ഇതിനായി കൈമാറേണ്ട തടവുകാരുടെ പട്ടിക പൂര്‍ത്തീകരിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ജയില്‍ അധികൃതരുമായി ഏകോപിപ്പിക്കുന്നതിനും ഇതിനുള്ള തയ്യാറെടുപ്പിനും മുന്നോടിയാണ് തടവുകാരുടെ പട്ടിക ഇന്ത്യന്‍ സര്‍ക്കാരിനു കൈമാറിയതെന്നും സ്ഥാനപതി വ്യക്തമാക്കി. ഈ തടവുകാര്‍ക്ക് അവശേഷിക്കുന്ന ശിക്ഷാ കാലവധി സ്വന്തം രാജ്യത്ത് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.


