ബോളിവുഡ് താരം കത്രീന കൈഫും, നടന് വിക്കി കൗശലും തമ്മിലുള്ള വിവാഹവും വിവാഹ ചിത്രങ്ങളുമാണ് സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസം വരെ നിറഞ്ഞ് നിന്നതെങ്കില്‍, വിവാഹ ശേഷം ഇരുവരും താമസിക്കാന്‍ പോകുന്ന ഫ്ളാറ്റാണ് ഇന്നത്തെ വാര്‍ത്താ താരം.
മുംബൈ ജൂഹുവിലെ രാജ്മഹല്‍ കെട്ടിടത്തിലെ എട്ടാം നിലയിലാണ് വിക്കി- കാറ്റ് ദമ്പതികളുടെ വീട്. 1.75 കോടി രൂപ അഡ്വാന്‍സ് നല്‍കിയെടുത്ത ഈ വീട് ജൂഹു ബീച്ചിന് അഭിമുഖമായാണ് പണികഴിപ്പിച്ചിരിക്കുന്നത്.
നാല് ബെഡ്റൂമുള്ള ഫ്ളാറ്റില്‍ വിശാലമായ ലിവിംഗ് റൂം, പ്രത്യേക ഡൈനിംഗ് ഏരിയ, പൂജാ മുറി, ആറ് ബാത്റൂമുകള്‍, രണ്ട് സര്‍വന്റ് റൂമുകള്‍ എന്നിവ ഉള്‍പ്പെടുന്നു. അതിവിശാലമായ ബാല്‍ക്കണിയും ഫ്ളാറ്റിന്റെ പ്രത്യേകതകളിലൊന്നാണ്.
37 നിലകളുള്ള ഈ അപാര്‍ട്ട്മെന്റില്‍ ഓരോ നിലയിലും ഒരു ഫ്ളാറ്റ് മാത്രമാണ് ഉള്ളത്. ജൂഹൂ ബീച്ചിലേക്കുള്ള പ്രൈവറ്റ് ആക്സസ്, അതിനൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ജിം, കുട്ടികള്‍ക്കുള്ള കളി സ്ഥലം എന്നിവയും ഒരുക്കിയിട്ടുണ്ട്.
വിരാട് കോലി- അനുഷ്ക ശര്‍മ ദമ്പതികളുടെ ഫ്ളാറ്റും ഇതേ കെട്ടിടത്തില്‍ തന്നെയാണ്.


