ആര്‍എസ്എസ് കൊലപ്പെടുത്തിയ സിപിഐ എം പെരിങ്ങര ലോക്കല്‍ സെക്രട്ടറി പിബി സന്ദീപ് കുമാറിന്റെ കുടുംബം അനാഥമാകില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സന്ദീപ് കുമാറിന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുടുംബത്തെ പാര്‍ട്ടി സംരക്ഷിക്കും. കുട്ടികളുടെ പഠന ചെലവുകള്‍ പാര്‍ട്ടി വഹിക്കും. സന്ദീപിന്റെ ഭാര്യക്ക് സ്ഥിരം വരുമാനമുള്ള സുരക്ഷിതമായ തൊഴിലും കുട്ടികളെ വളര്‍ത്താനുള്ള സാമ്പത്തികമായ സഹായവും നല്‍കും. കുട്ടികള്‍ക്ക് എത്ര വേണമെങ്കിലും പഠിക്കുന്നതിനുള്ള അവസരമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി നേതൃത്വം ആലോചിച്ച് ഒരു ബിജെപികാരന്റെ നേതൃത്വത്തില്‍ വിവിധ പ്രദേശങ്ങളിലുള്ളവരെ ഏകോപിപ്പിച്ച് നടത്തിയ കൊലപാതകം ആസൂത്രിതമാണ്. അതിനായി ഒരു സംഘത്തെ നിയോഗിക്കുകയാണ് ചെയ്തത്. അതുകൊണ്ട് തന്നെ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെയും നിയമത്തിന് മുന്നില്‍ എത്തിക്കാന്‍ കഴിയുന്നതരത്തില്‍ അന്വേഷണം നടത്തണമെന്നും കോടിയേരി പറഞ്ഞു.


