ചെറുതും വലുതുമായ ഒട്ടേറെ കഥാപാത്രങ്ങള്‍ക്ക് ജീവന് നല്കിയ താരമാണ് മഞ്ജു പിള്ള. ബിഗ് സ്ക്രീന്‍ ആണെങ്കിലും മിനിസ്ക്രീന്‍ ആണെങ്കിലും മഞ്ജു അവിടെ സ്റ്റാര്‍ ആണ്. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന തട്ടീം മുട്ടീം എന്ന പരിപാടിയിലൂടെയാണ് മഞ്ജു പിള്ളയ്ക്ക് ഒട്ടേറെ ആരാധകരെ സ്വന്തമാക്കാന്‍ സാധിച്ചത്.
സമൂഹ മാധ്യമങ്ങളിലും സജീവമായ താരം പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. നീണ്ട ഏഴു മണിക്കൂര്‍ കൊണ്ട് കൈയില്‍ ചെയ്ത ടാറ്റൂവാണ് താരം വീഡിയോയിലൂടെ കാണിക്കുന്നത്. മകള്‍ ദയയുടെ നെറ്റിയില്‍ ചുണ്ട് ചേര്‍ക്കുന്ന ചിത്രമാണ് താരം ടാറ്റൂ ചെയ്തത്. ചിത്രത്തിനൊപ്പം മൈ സോള്‍ എന്ന് എഴുതിയിട്ടുമുണ്ട്.
‘ഇത് എന്റെ ശരീരത്തിലെ ഏറ്റവും മികച്ച സമ്മാനമാണ്’ എന്ന് കുറിച്ചു കൊണ്ടാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്. മക്കളോടുള്ള മഞ്ജുവിന്റെ സ്നേഹം എത്രമാത്രമുണ്ടെന്ന് വ്യക്തമാക്കുന്നതാണ് വീഡിയോ.
ദയയുടെ ജന്മദിനത്തോട് അനുബന്ധിച്ച് മഞ്ജു പങ്കുവെച്ച ചിത്രം തന്നെയാണ് താരം ടാറ്റൂ ചെയ്യാനും തിരഞ്ഞെടുത്തത്. അന്ന് ചിത്രം പങ്കുവെച്ചുകൊണ്ട് മഞ്ജു കുറിച്ചത് ഇങ്ങനെയായിരുന്നു.
‘നീ എത്ര ദൂരത്താണെങ്കിലും എന്റെ ഹൃദയം നിനക്കായി തുടിക്കുന്നു. ജന്മദിനാശംസകള് എന്റെ പ്രിയപ്പെട്ട കുഞ്ഞ് മകളെ, നിന്റെ ഈ ദിവസം സന്തോഷം കൊണ്ട് നിറയട്ടെ മോളൂ.’


