മൂവാറ്റുപുഴ: സംസ്ഥാനത്ത് ജന്‍ഡര്‍ റിസോര്‍സ് സെന്റര്‍ വാരാഘോഷം വാര്‍ഡ് തലത്തില്‍ സംഘടിപ്പിച്ച് പായിപ്ര പഞ്ചായത്ത് ഏഴാം വാര്‍ഡ് മാതൃകയായി. പഞ്ചായത്ത് ഏഴാം വാര്‍ഡിലാണ് സംസ്ഥാനത്താദ്യമായി സാമൂഹ്യ മേള സംഘടിപ്പിച്ചത്. മാത്യു കുഴല്‍ നാടന്‍ എംഎല്‍എ മേള ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം പിഎം അസീസ് അദ്ധ്യക്ഷത വഹിച്ചു. സ്നേഹിത ഹെല്‍പ്പ് ഡെസ്കിന്റെയും ജന്‍ഡര്‍ റിസോഴ്സ് സെന്ററിന്റെയും സിഡി എസിന്റെയും സംയുക്താഭിമുഖ്യത്തിലാണ് സാമൂഹ്യ മേള സംഘടിപ്പിച്ചത്.
പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വര്‍ക്കി മുഖ്യപ്രഭാക്ഷണം നടത്തി. കുടുംബശ്രീ ജില്ല പ്രോഗ്രാം മാനേജര്‍ ഷൈന്‍ ടി. മണി, ഡോ. ജിഷ, കമ്മ്യൂണിറ്റി കൗണ്‍സിലര്‍ രേഷ്മ എന്‍.ബി, അലിയാര് മുടക്കത്ത് എന്നിവര്‍ ക്ലാസെടുത്തു. സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് നൗഫല്‍ മാഷിനെയും ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ് സ് ജേതാവ് ആദര്‍ശ് ആറിനെയും എംഎല്‍എ ആദരിച്ചു.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വച്ചവരെയും മികച്ച വിജയം കൈവരിച്ച വിദ്യാര്‍ത്ഥികള്‍ക്കും പിഎം അസീസ് ഏര്‍പ്പെടുത്തിയ അവാര്‍ഡുകള്‍ ചടങ്ങില്‍ വിതരണം ചെയ്തു.
മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുലേഖ മക്കാര്‍, എംഎം മജീദ്, എംഎം ഷക്കീര്‍, മക്കാര്‍ മാണിക്യം, പി.പി അഷറഫ്, ഷാജി പനക്കന്‍, അജികുമാര്‍, ബിന്‍സി കെ.ജെ, റഷീദ അഷ്റഫ്, വത്സ ആന്റണി, ദിയ സുരേഷ്, ബിജി മത്തായി, സിജില ബിജു, ലില്ലി തങ്കച്ചന് എന്നിവര്‍ സംസാരിച്ചു.


