കൊവിഡ് കാരണം തകര്‍ന്ന് നില്ക്കുന്ന സംസ്ഥാനത്തെ തൊഴില്‍, സാമ്പത്തിക മേഖലയുടെ മുന്നേറ്റിത്തിന് പ്രൊഫണല്‍സ് മുന്‍നിര പോരാളികളാകണമെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്മാന് ജോസ്. കെ. മാണി പറഞ്ഞു. കേരള പ്രൊഫഷണല്‍സ് ഫ്രണ്ടിന്റെ മെമ്പര്‍ഷിപ്പ് വിതരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊവിഡിനെ തുടര്‍ന്ന് പരമ്പരാഗതമായി നടന്നു വന്ന തൊഴിലുകള്‍ എല്ലാം തകര്‍ച്ചയിലാണ്. കേരളത്തിന്റെ വരുമാനത്തിന്റെ മുഖ്യപങ്ക് വഹിച്ചിരുന്ന പ്രവാസികള്‍ പോലും അന്യനാടുകളില്‍ നിന്നും മടങ്ങി വരുകയാണ്. ഈ സാഹചര്യത്തില്‍ അവരുടെ എല്ലാം ക്ഷേമത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ കേരള പ്രൊഫഷണല്‍സ് ഫ്രണ്ട് ഏറ്റെടുക്കണമെന്നും ജോസ്. കെ. മാണി പറഞ്ഞു.
മാറിയ കാലഘട്ടത്തില്‍ അനുയോജ്യമായതും, കൂടുതല്‍ പേര്‍ക്ക് ഇനി ആശ്രയിക്കാവുന്നതുമായ തൊഴില്‍ സാധ്യതകള്‍ കണ്ടെത്തി അതിലേക്ക് യുവ തലമുറയെ എത്തിക്കണം. അതും കൂടി വിഭാവനം ചെയ്തു വേണം കേരള പ്രൊഫഷണല്‍സ് ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതെന്നും ജോസ് കെ മാണി പറഞ്ഞു.
കേരള കോണ്‍ഗ്രസ് (എം) ന്റെ പ്രൊഫഷണല്‍സ് വിംഗ് ആയ കേരള പ്രൊഫഷണല്‍സ് ഫ്രണ്ടിന്റെ മെമ്പര്‍ഷിപ്പുകള്‍ ഡോ. രാജു സണ്ണി, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ലൂക്കോസ് ജോസഫ് എന്നിവര്‍ക്ക് നല്കി ജോസ് കെ മാണി തുടക്കം കുറിച്ചു.
കേരള പ്രൊഫഷണല്‍സ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സന്തോഷ് കുഴികാട്ട് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ്, സ്റ്റിയറിങ്ങ് കമ്മിറ്റി അംഗം ജോര്‍ജ് കുട്ടി അഗസ്റ്റി, സംസ്ഥാന സെക്രട്ടറി ബെന്നി കക്കാട്, എക്സിക്യൂട്ടീവ് അംഗം റോയ് വട്ടമറ്റം, ശ്രീകാന്ത് എസ് ബാബു തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് പതിനാല് ജില്ലകളിലും കമ്മിറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനം വിപുലമാക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് സന്തോഷ് കുഴിക്കാട്ട് അറിയിച്ചു.


