Home ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിറവിക്ക് ഇന്ന് 100; രൂപീകരണ വാര്‍ഷികം : അര ലക്ഷം കേന്ദ്രങ്ങളില്‍ പതാക ഉയര്‍ന്നു; ആ ചരിത്രയാത്രകളിങ്ങനെ

ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിറവിക്ക് ഇന്ന് 100; രൂപീകരണ വാര്‍ഷികം : അര ലക്ഷം കേന്ദ്രങ്ങളില്‍ പതാക ഉയര്‍ന്നു; ആ ചരിത്രയാത്രകളിങ്ങനെ

by വൈ.അന്‍സാരി

കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് ഇന്ത്യ രൂപീകരണത്തിന്റെ നൂറാം വാര്‍ഷികം സിപിഐ എം നേതൃത്വത്തില്‍ വിപുലമായി ആഘോഷിച്ചു. സംസ്ഥാനത്തുടനീളം ശനിയാഴ്ച അര ലക്ഷത്തിലേറെ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തകര്‍ പതാക ഉയര്‍ത്തി. ബ്രാഞ്ച്, വാര്‍ഡ് കേന്ദ്രങ്ങള്‍, പാര്‍ട്ടി ഓഫീസുകള്‍, പ്രധാന സ്ഥലങ്ങങ്ങള്‍, കേന്ദ്രങ്ങള്‍, രക്തസാക്ഷി സ്മാരകങ്ങള്‍, സ്മ്യതി മണ്ഡപങ്ങള്‍, തൊഴിലിടങ്ങള്‍ എന്നിവിടങ്ങളിലെല്ലാം പതാക ഉയര്‍ത്തി. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിച്ചായിരുന്നു പരിപാടികള്‍.

ഓണ്‍ലൈന്‍ പ്രഭാഷണങ്ങള്‍, പ്രദര്‍ശനങ്ങള്‍, ഡോക്യുമെന്ററി പ്രദര്‍ശനം, പഠന ക്ലാസുകള്‍ , ലഘുലേഖ വിതരണം എന്നിവയും ലോക്കല്‍ അടിസ്ഥാനത്തില്‍ സംഘടിപ്പിച്ചു. തിരുവനന്തപുരത്ത് എ കെ ജി സെന്ററിന് മുന്നില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയറ്റംഗം എംവി ഗോവിന്ദന്‍ പതാക ഉയര്‍ത്തി. സംസ്ഥാനതല ഉദ്ഘാടനം വൈകിട്ട് ആറിന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും. പാര്‍ടിയുടെ ഫെയ്സ്ബുക് പേജിലും യൂട്യൂബ് ചാനലിലും തത്സമയം. അടുത്തദിവസങ്ങളില്‍ ജില്ലാ കമ്മിറ്റികള്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും.

വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ദേശീയ തലത്തിലും വിവിധ സംസ്ഥാനങ്ങളില്‍ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. തമിഴ് നാട്, ആന്ധ്ര, തെലുങ്കാന, കര്‍ണാടക, മഹാരാഷ്ട്ര, ഒറീസ, രാജസ്ഥാന്‍, പഞ്ചാബ്, ഡല്‍ഹി, യുപി, ബംഗാള്‍, തൃപുര, ഹിമാചല്‍ പ്രദേശ് തുടങ്ങിയ ഇടങ്ങളില്‍ ഒരാഴ്ചയായി ആഘോഷ പരിപാടികള്‍ നടന്നു വരുന്നു.

ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിറവിക്ക് ഇന്ന് 100

ചരിത്രയാത്രകളിങ്ങനെ:  ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചത് 1920 ഒക്ടോബര്‍ 17 ന്. എം.എന്‍.റോയിയുടെ നേതൃത്വത്തില്‍ സോവിയറ്റ് യൂണിയനിലെ താഷ്‌കന്റ് നഗരത്തിലാണ് സിപിഐ പിറന്നത്. എസ്.വി.ഘാട്ടെയായിരുന്നു ആദ്യ ജനറല്‍ സെക്രട്ടറി (1925-33)

പാര്‍ട്ടി കേരളത്തിലും: 1939 ഒക്ടോബര്‍ 13 ന് പിണറായി പാറപ്രം സമ്മേളനത്തില്‍ കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി നിലവില്‍ വന്നു.

പുന്നപ്ര-വയലാര്‍ സമരം: 1946 ഒക്ടോബര്‍ 24-27 ദിവാന്റെ പട്ടാളവും തൊഴിലാളികളും തമ്മില്‍ ഏറ്റുമുട്ടി. വെടിവെയ്പ്പുകളില്‍ നിരവധിപ്പേര്‍ മരണപ്പെട്ടു.

ലോക്‌സഭയിലെ മുഖ്യപ്രതിപക്ഷം: 1952 ഏപ്രില്‍ 17 ഒന്നാം ലോക്‌സഭയിലെ മുഖ്യപ്രതിപക്ഷം സിപിഐ. എ.കെ.ഗോപാലന്‍ ലോക്‌സഭയിലെ ആദ്യ അനൗദ്യോഗിക പ്രതിപക്ഷ നേതാവ്

ബാലറ്റിലൂടെ ഭരണത്തില്‍: 1957 ഏപ്രില്‍ 5 ന് ഏഷ്യയില്‍ ആദ്യമായി കമ്യൂണിസ്റ്റ് പാര്‍ട്ടി ബാലറ്റിലൂടെ അധികാരമേറ്റു. ഇ.എം.എസ്. കേരള മുഖ്യമന്ത്രിയായി അധികാരമേറ്റു.

കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നു: 1964 ഏപ്രില്‍ 11 കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നു. സിപിഐ(എം) രൂപീകരിച്ചു.

അച്യുതമേനോന്‍ കേരള മുഖ്യമന്ത്രി: 1969 നവംബര്‍ ഒന്ന് കോണ്‍ഗ്രസ് പിന്തുണയോടെ സിപിഐ നേതാവ് സി.അച്യുതമേനോന്‍ കേരള മുഖ്യമന്ത്രി. തുടര്‍ച്ചയായി 7 വര്‍ഷം മുഖ്യമന്ത്രി പദത്തില്‍.

ബംഗാളില്‍ ചരിത്രവിജയം: 1977 ജൂണ്‍ 21 പശ്ചിമ ബംഗാളില്‍ സിപിഎം ഭരണം പിടിച്ചു. ജ്യോതി ബസു മുഖ്യമന്ത്രി.

ത്രിപുരയിലും ഭരണം: 1978 ജനുവരി 5 ത്രിപുരയിലും സിപിഎം അധികാരത്തില്‍. നൃപന്‍ ചക്രവര്‍ത്തി മുഖ്യമന്ത്രി.

ഗൗരിയമ്മയെ പുറത്താക്കി:1994 ജനുവരി ഒന്ന് കെ.ആര്‍.ഗൗരിയമ്മയെ സിപിഎമ്മില്‍ നിന്നു പുറത്താക്കി.

RASHTRADEEPAM,NEWS,KERALA,CINEMA,MALAYALAM,POLITICS,MEDIA,WEBSITE,ONLINE,PASSED AWAY,DAILY,KERALAM, GOVERMENT,FOOD,SPORTS,POLICE,COURT,MLA,DEATH,GULF,SOUDHY,RIYAD,AMERICA,CHAINA,KARNADAKA,TAMILNADU,INDIA,ACCIDENT,PHOTOS,HEALTH,HOSPITAL,FRUITS,MINISTER,CHIEF MINISTER,PRIME MINISTER,MP,PARLIMENT,CPM,CPI,MUSLIM LEAUGE,KERALA CONGRESS, BJP, RSS,POPULAR FRONT,DYFI,YOUTH CONGRESS,YOUTH LEAUGE,DOCTORS,NURSE,MEDICAL TEAM,FIRE FORCE, LOCK DOWN,COVID 19,CORONA,TREATMENT,BREAK THE CHAIN,

ചരിത്രപരമായ മണ്ടത്തരം: 1996 ല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി പദം ജ്യോതി ബസുവിന് ക്ഷണം. വാഗ്ദാനം പാര്‍ട്ടി നിരസിച്ചു. ചരിത്രപരമായ മണ്ടത്തരം എന്നാണ് പിന്നീട് ഈ തീരുമാനത്തെ വ്യാഖ്യാനിച്ചത്.

ബംഗാളില്‍ അധികാരത്തില്‍ നിന്ന് പുറത്തായി: 2011 മേയ് 13 പശ്ചിമബംഗാളില്‍ സിപിഎം അധികാരത്തില്‍ നിന്ന് പുറത്തായി. തുടര്‍ച്ചയായ 34 വര്‍ഷത്തെ സിപിഎം ഭരണത്തിനു വിരാമം.

 

 

 

RASHTRADEEPAM, NEWS, KERALA,CINEMA,MALAYALAM,POLITICS,MEDIA, WESITE, ONLINE, DAILY
error: Content is protected !!