റോം: ഇറ്റലിയില്‍ കൊവിഡ് 19 വൈറസ് ബാധയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 168 പേര് മരിച്ചു. ഇറ്റലിയില്‍ രോഗബാധ കണ്ടെത്തിയ ശേഷം ഇതാദ്യമായാണ് ഇത്രയും മരണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. രാജ്യത്ത് വൈറസ് ബാധയില്‍ 631 പേര് മരിക്കുകയും പതിനായിരത്തിലധികം പേരില്‍ രോഗ ബാധ സ്ഥിരീകരിക്കുകയും ചെയ്തു. ലോകാരോഗ്യ സംഘടനയുടെ കണക്ക് അനുസരിച്ച് ആഗോള തലത്തില്‍ നാലായിരത്തില്‍ അധികം ആളുകളാണ് കൊവിഡ് വൈറസ് ബാധയില്‍ മരണമടഞ്ഞത്. അതേസമയം തുര്‍ക്കിയില്‍ ആദ്യ കൊവിഡ് 19 വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തതായി തുര്‍ക്കി ആരോഗ്യമന്ത്രി അറിയിച്ചു.

