മുവാറ്റുപുഴ : കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ പ്രതിഷേധ സ്വരമുയർത്തി സമരാഗ്നി ജനകീയ പ്രക്ഷോഭ യാത്രക്ക് മുവാറ്റുപുഴയിൽ ആവേശകരമായ സ്വീകരണം. കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ചേർന്ന് നയിക്കുന്ന യാത്ര വൻജനാവലിയുടെ സാന്നിധ്യത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ തെറ്റായ നയങ്ങൾക്കെതിരെയുള്ള താക്കീതായി മാറി.
വെള്ളൂർക്കുന്നം ജംഗ്ഷനിൽ നിന്നും കോൺഗ്രസ് പ്രവർത്തകർ യാത്രയെ സ്വീകരിച്ചു. തുടർന്ന് യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകർ പ്രകടനമായി വാദ്യമേളങ്ങളുടെയും കലാരൂപങ്ങളുടെയും അകമ്പടിയോടെ തുറന്ന വാഹനത്തില് യാത്ര നായകരെ സമ്മേളനവേദിയിലേക്ക് ആനയിച്ചു. മുവാറ്റുപുഴ പട്ടണത്തിന്റെ അഭിവാദ്യങ്ങൾ ഏറ്റുവാങ്ങിയാണ് യാത്ര സമ്മേളന വേദിയായ മുനിസിപ്പൽ സ്റ്റേഡിയത്തിൽ എത്തിച്ചേർന്നത്.
ഇരുപതിനായിരം ആളുകൾ പ്രതിഷേധത്തിന്റെ ഭാഗമായതായി സംഘടക സമിതി അറിയിച്ചു. കർഷകർ, തൊഴിലാളികൾ, യുവാക്കൾ, സ്ത്രീകൾ, ലൈഫ് മിഷനിൽ തഴയപ്പെട്ടവർ, സാമൂഹ്യ പെൻഷനുകൾ നിഷേധിക്കപ്പെട്ടവർ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഉള്ളവരെ സർക്കാരിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി സമ്മേളന വേദിയിൽ അണിനിരത്തി. ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചാണ് സമ്മേളനം നടത്തിയത്. ദളിത് കോൺഗ്രസ് മുവാറ്റുപുഴ കലാസമിതിയുടെ നാടകവും പൊതു സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു.
പൊതുസമ്മേളനത്തിൽ സ്വാഗത സംഘം ചെയർമാൻ ഡോ. മാത്യു കുഴൽനാടൻ എംഎൽഎ അധ്യക്ഷത വഹിച്ചു. എഐസിസി അംഗം ബെന്നി ബെഹനാൻ എംപി ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് കോട്ടയം പാർലമെന്റ് മണ്ഡലം സ്ഥാനാർഥി കെ. ഫ്രാൻസിസ് ജോർജ്, എംപിമാരായ ഡീൻ കുര്യാക്കോസ്, ജെബി മേത്തർ, എംഎൽഎമാരായ അനൂപ് ജേക്കബ്, റോജി എം ജോൺ, അൻവർ സാദത്ത്, എൽദോസ് കുന്നപ്പിള്ളി, ടി.ജെ വിനോദ്, നേതാക്കളായ ജോസഫ് വഴക്കൻ, എം ലിജു, കെ. ജയന്ത്, ആർ ചന്ദ്രശേഖരൻ, വിപി സജീന്ദ്രൻ, വിജെ പൗലോസ്, കെ.പി ധനപാലൻ, പി. എം നിയാസ്, അജയ് തറയിൽ, അലോഷ്യസ് സേവ്യർ, മുഹമ്മദ് ഷിയാസ്, അബിൻ വർക്കി കോടിയാട്ട്, പഴകുളം മധു, ദീപ്തി മേരി വർഗീസ്, ജയ്സൺ ജോസഫ്, ഷാനിമോൾ ഉസ്മാൻ, ആലിപ്പറ്റ ജമീല, അബ്ദുൾ മുത്തലിബ്, മനോജ് മൂത്തേടൻ, ഷിബു തെക്കുംപുറം, ഡൊമിനിക് പ്രസന്റേഷൻ, പി. സരിൻ, ഐ.കെ രാജു, സാബു ജോൺ, സുഭാഷ് കടയ്ക്കോട്ട്, ബാബു ഏലിയാസ്, പോൾസൺ പീറ്റർ, കെ.വി എൽദോ, ആർ ഹരി, ഷമീർ പനക്കൻ, വർഗീസ് മാത്യു, എ. മുഹമ്മദ് ബഷീർ, വർഗീസ് മാത്യു, കെ.പി ബാബു, കെ.എം സലിം, കെഎം പരീത്, ഉല്ലാസ് തോമസ്, രാജു പി നായർ, പി പി എൽദോസ്, ജോയ്. എം.ടി, വിൽസൺ കെ ജോൺ, കെഎം കൃഷ്ണലാൽ, സുനില സിബി എന്നിവർ സംസാരിച്ചു.