തിരുവനന്തപുരം: ബി ജെ പിയുടെ വിരട്ടല്‍ കേരളത്തില്‍ വേണ്ടെന്നും അതിനുള്ള ശേഷി ബിജെപിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്. ഹര്‍ത്താല്‍ അക്രമികളെ അറസ്റ്റ് ചെയ്യും. അക്രമം നടത്തിയവരെ പിടികൂടരുതെന്ന് വേറെ സംസ്ഥാനത്ത് പോയി പറഞ്ഞാല്‍ മതിയെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ക്രമസമാധാനം തകര്‍ക്കണമെന്നാണ് ബി ജെ പിയുടെ വാശി. 92% അക്രമവും നടത്തിയത് സംഘപരിവാറെന്നും വിമര്‍ശനം. സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള നീക്കം പൊളിഞ്ഞുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ രാഷ്ട്രപതി ഭരണം വേണമെന്ന് ലോക്സഭയിലെ ബിജെപി ആവശ്യത്തോടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. മറ്റു സംസ്ഥാനങ്ങളില്‍ സംഘപരിവാറിന് ലഭിക്കുന്ന സംരക്ഷണം ഇവിടെ കിട്ടുമെന്ന് കരുതേണ്ടയെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന ഹര്‍ത്താലില്‍ ഭൂരിഭാഗവും അക്രമം നടത്തിയത് സംഘപരിവാര്‍ പ്രവര്‍ത്തകരാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

