നോയിഡ: ഉത്തര്‍പ്രദേശില്‍ നിന്നും വീണ്ടും മനസാക്ഷിയെ ഞെട്ടിക്കുന്ന പീഡനവാര്‍ത്ത. പത്തുവയസ്സുകാരിയെ ജന്മം നല്കിയ പിതാവ് തന്നെ മാനഭംഗത്തിനിരയാക്കി. കുട്ടിയുടെ അമ്മ തന്നെയാണ് പരാതിയുമായി പോലീസ് സ്റ്റേഷനില്‍ എത്തിയത്. പോലീസ് കേസെടുത്തതോടെ ഒളിവില്‍ പോയ പിതാവിനെ തിങ്കളാഴ്ച അറസ്റ്റു ചെയ്തു. മഹോബ ജില്ലയിലെ സുഭാഷ് നഗറില്‍ ശനിയാഴ്ചയാണ് സംഭവം. വീട്ടില്‍ ഒറ്റയ്ക്കായിരുന്ന മകളെ മദ്യലഹരിയില്‍ എത്തിയ പിതാവ് പീഡിപ്പിക്കുകയായിരുന്നുവെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. വൈദ്യപരിശോധനയില്‍ കുട്ടി പീഡനത്തിന് ഇരയായി എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
മൂന്നു കുട്ടികളാണ് ഈ ദമ്പതികള്‍ക്കുള്ളത്. സമീപ ഗ്രാമത്തിലെ പാടത്ത് ജോലിക്കു പോയ അമ്മ മറ്റു രണ്ടു കുട്ടികളെ ഒപ്പം കൊണ്ടുപോയിരുന്നു. രണ്ടാമത്തെ മകളായ പത്തു വയസ്സുകാരി മാത്രമാണ് പിതാവിനൊപ്പം വീട്ടിലുണ്ടായിരുന്നത്. ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് മകള്‍ക്കു നേരെയുണ്ടായ അതിക്രമം അമ്മ അറിഞ്ഞത്. പിറ്റേന്നു തന്നെ മകളെയും കൂട്ടി പോലീസ് സ്റ്റേഷനില്‍ എത്തിയ അമ്മ പരാതി നല്‍കുകയായിരുന്നു.