കുറ്റിക്കാട്ടൂരിൽ 19കാരൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ വൈദ്യുതി ചോർച്ചയുണ്ടായെന്ന് കെ.എസ്.ഇ.ബിയുടെ കണ്ടെത്തൽ. സർവീസ് വയറിലും കടയുടെ വയറിങ്ങിലും വൈദ്യുതി ചോർച്ചയുണ്ടായി. ഉദ്യോഗസ്ഥരുടെ അടക്കം മൊഴി രേഖപ്പെടുത്തിയ ശേഷം വിശദമായ റിപ്പോർട്ട് വൈദ്യുതി മന്ത്രിക്ക് കൈമാറും.KSEB ഇലക്ട്രിക്കൽ എഞ്ചിനിയർ ആണ് അന്വേഷണം നടത്തുന്നത്. പ്രാഥമിക അന്വേഷണത്തിലാണ് സർവീസ് വയറിലും കടയിലെ വയറിങ്ങിലും ചോർച്ചയുണ്ടെന്ന് കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം പ്രദേശത്ത് വൈദ്യുതി ചോർച്ചയുണ്ടായെന്നും വിളിച്ച് പറഞ്ഞിട്ടും ഇതിൽ യാതൊരു നടപടിയും എടുത്തില്ലെന്നും നാട്ടുകാർ ആരോപിച്ചു. അന്തിമ റിപ്പോർട്ട് ഉടൻ തന്നെ വൈദ്യുതി മന്ത്രിക്ക് കൈമാറും.കടയുടെ പുറത്ത് ബൾബ് ഉണ്ടായിരുന്നു. ഇതിനായി വലിച്ച വയറിലെ ചോർച്ചയിലൂടെയും തൂണിലേക്ക് വൈദ്യുതി എത്തിയെന്നും സംശയം ഉണ്ട്.