ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ എട്ടാംക്ലാസ് വിദ്യാര്‍ഥിയെ കൊലപ്പെടുത്തിയ കേസില്‍ സഹപാഠി പിടിയില്‍. ആറാംക്ലാസ് വിദ്യാര്‍ഥിയാണ് പിടിയിലായത്.
വെള്ളിയാഴ്ചയാണ് സംഭവം. സ്കൂള്‍ വളപ്പിന് പുറത്തുവച്ച് രണ്ട് പേരും തമ്മില്‍ നിസാര പ്രശ്നത്തിന്റെ പേരിലുണ്ടായ വഴക്കിനിടെ എട്ടാംക്ലാസുകാരന്റെ മുഖത്ത് മറ്റേയാള്‍ ഇടിക്കുകയായിരുന്നു.
മര്‍ദനത്തില്‍ തലയ്ക്കും മുഖത്തും കൈയ്ക്കും പരിക്കേറ്റ വിദ്യാര്‍ഥിയെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൂക്കില്‍ നിന്ന് അമിതമായി രക്തം വാര്‍ന്നാണ് മരണം സംഭവിച്ചതെന്ന് പോലീസ് അറിയിച്ചു.
സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തെതുടര്‍ന്നാണ് പ്രായപൂര്‍ത്തിയാകാത്ത ആള് പിടിയിലായത്.