തിരുവനന്തപുരo : മുത്തശ്ശിവേഷങ്ങളിലൂടെ ശ്രദ്ധേയയായ നടി ആര് സുബ്ബലക്ഷ്മി (87) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. ടെലിഫിലിമുകളിലും പരസ്യചിത്രങ്ങളിലും അടുത്തകാലംവരെ സജീവമായിരുന്നു. കല്യാണരാമന്, പാണ്ടിപ്പട, നന്ദനം, ഗ്രാമഫോണ്‍, സിഐഡി മൂസ, സീതാകല്യാണം, തിളക്കം, സൗണ്ട തോമ തുടങ്ങി ഏഴുപതിലേറെ മലയാള ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. നടി താരാ കല്യാണ്‍ മകളാണ്. നടി താരാ കല്യാണ്‍ കൂടാതെ 3 മൂന്ന് മക്കളുണ്ട്.

