തൃശൂര്‍: ഗുരുവായൂര്‍ ദേവസ്വം നല്കുന്ന ഗുരുവായൂരപ്പൻ ചെമ്ബൈ പുരസ്കാരം പ്രശസ്ത കര്‍ണാടക സംഗീതജ്ഞൻ പദ്മഭൂഷണ്‍ മധുരൈ ടിഎൻ ശേഷഗോപാലിന്. അഞ്ച് പതിറ്റാണ്ടിലേറെയായി കര്‍ണാടക സംഗീത രംഗത്ത് നല്കിയ സമഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം. ശ്രീഗുരുവായൂരപ്പൻ്റെ രൂപം ആലേഖനം ചെയ്ത 10 ഗ്രാം സ്വര്‍ണ്ണപ്പതക്കം, 50,001 രൂപ, പ്രശസ്തി പത്രം, ഫലകം , പൊന്നാട എന്നിവയടങ്ങുന്നതാണ് പുരസ്കാരം.നവംബര്‍ എട്ടിനു ഗുരുവായൂര്‍ ഏകാദശിയോടനുബന്ധിച്ച് ദേവസ്വം നടത്തുന്ന ചെമ്ബൈ സംഗീതോത്സവത്തിൻ്റെ ഉദ്ഘാടന ചടങ്ങില്‍ വെച്ച് പുരസ്കാരം സമ്മാനിക്കും.

