മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ. തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ടാണ് മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി ദേശീയ അധ്യക്ഷന്‍ രംഗത്തെത്തിയിരിക്കുന്നത്. കള്ളനെ സ്വന്തം കൈയിലൊളിപ്പിച്ച ശേഷം മറ്റുള്ളവരോട് അന്വേഷിക്കാന്‍ പറയുന്നു എന്നായിരുന്നു ജെപി നഡ്ഡയുടെ പരാമര്‍ശം. സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍ഐഎ മുഴുവന്‍ കുറ്റക്കാരെയും വെളിച്ചത്ത് കൊണ്ട് വരുമെന്നും ജെപി നഡ്ഡ വ്യക്തമാക്കി.
Home Kerala ‘കള്ളനെ സ്വന്തം കൈയിലൊളിപ്പിച്ച ശേഷം മറ്റുള്ളവരോട് അന്വേഷിക്കാന്‍ പറയുന്നു’; മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി ജെപി നഡ്ഡ

