ന്യൂഡൽഹി : രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 21,53010 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 64,399 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തു. രോഗ ബാധയിൽ 861 മരണപ്പെട്ടു ഇതോടെ രാജ്യത്ത് ആകെ മരണസംഖ്യ 43,378 ആയി .14,80,885 പേര് ഇതുവരെ രോഗമുക്തി നേടിയെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. അതേസമയം മഹാരാഷ്ട്രയിലും , ആന്ധ്ര പ്രദേശിലും , തമിഴ്നാട്ടിലും , രോഗബാധിതർ കൂടുതലാണ് . മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം അഞ്ചു ലക്ഷം രാജ്യത്തെ 8 സംസ്ഥാനങ്ങളിൽ 13 ജില്ലകളിലാണ് കോവിഡ് രോഗികളിലെ ഏകദേശം ഒമ്പത് ശതമാനവും മരത്തിലെ പതിനാല് ശതമാനവും ഉള്ളത്. നിലവിൽ മഹാരാഷ്ട്രയിൽ 12,822 പുതിയ കേസുകൾ സ്ഥിരീകരിച്ചു ആകെ രോഗബാധിതർ 5,03084 പേർ.ആന്ധ്രാപ്രദേശില്‍ 2,17,040 പോസിറ്റീവ് കേസുകളും തമിഴ്നാട്ടില്‍ 2,90,907 കേസുകളുമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.

