അന്തരിച്ച നടന് തിലകന്റെ മകനും സീരിയല്‍ നടനുമായ ഷാജി തിലകന് അന്തരിച്ചു.55 വയസായിരുന്നു. 1998ല്‍ പുറത്തിറങ്ങിയ സാഗരചരിത്രം എന്ന ചിത്രത്തില്‍ ഷാജി തിലകന് അഭിനയിച്ചിരുന്നു. സമീപകാലത്ത് സീരിയല്‍ മേഖലയിലും സജീവമായിരുന്നു. അപ്പോളോ ടയേഴ്സ് ജീവനക്കാരനാണ്. മാതാവ്: ശാന്ത. നടന് ഷമ്മി തിലകന്, ഡബിംഗ് ആര്‍ട്ടിസ്റ്റും നടനുമായ ഷോബി തിലകന്, സോണിയ തിലകന്, ഷിബു തിലകന്, സോഫിയ തിലകന് എന്നിവര്‍ സഹോദരങ്ങളാണ്.

