കൊച്ചി: തൃപ്പൂണിത്തുറയില്‍ പടക്കപ്പുരയില്് സ്ഫോടനം. ഒരാള്‍ മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതരപരുക്ക് ഏഴുപേര്‍ക്ക് പരുക്ക്. അപകടം തൃപ്പൂണിത്തുറ തെക്കുംഭാഗത്ത്. സ്ഫോടനാവശിഷ്ടങ്ങള്‍ 400 മീറ്റര്‍വരെ ദൂരത്ത് തെറിച്ചുവീണു. രണ്ടുകിലോമീറ്റര്‍ ദൂരം വരെ വീടുകള്‍ക്ക് നാശനഷ്ടം.
ചില്ലുകള്‍ പതിച്ച് വീടുകളിലുണ്ടായിരുന്ന കുട്ടികള്‍ക്ക് ഉള്‍പ്പെടെ പരുക്ക്. നാട്ടുകാരും പൊലീസും അഗ്നിരക്ഷാസേനയും രക്ഷാപ്രവര്‍ത്തനം തുടരുന്നു. ഭൂമി കുലുങ്ങുംപോലെ തോന്നിയെന്ന് ഡിവിഷന് കൗണ്‍സിലര്‍ പറഞ്ഞു. ഇരുപത്തഞ്ച് വീടുകള്‍ക്ക് നാശനഷ്ടം ഉണ്ടായി. പുതിയകാവ് ക്ഷേത്രത്തിലെ ഉല്‍സവത്തിന് ശേഖരിച്ച പടക്കമെന്നും കൗണ്‍സിലര്‍. പടക്കശാല അനധികൃതമെന്ന് പൊലീസ്. അപേക്ഷിച്ചിരുന്നെങ്കിലും അനുമതി നല്‍കിയിരുന്നില്ല.