കൊച്ചി: തൃപ്പൂണിത്തുറയിലെ പടക്ക സംഭരണശാലയിലുണ്ടായ സ്ഫോടനത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ ഭരണകൂടം.സബ് കളക്ടറുടെ നേതൃത്വത്തിലാകും അന്വേഷണം നടക്കുക.
പുതിയകാവ് ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് പടക്കം സംഭരിച്ചത് യാതൊരു അനുമതിയുമില്ലാതെയാണെന്നും കരിമരുന്ന് ഇറക്കാനുള്ള അപേക്ഷ പോലും നല്‍കിയിട്ടില്ലെന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
തിങ്കളാഴ്ച പുതിയകാവ് ചൂരക്കാട് ഭാഗത്ത് സ്ഫോടകവസ്തുക്കള്‍ ശേഖരിച്ച് വച്ചിരുന്ന സ്ഥലത്താണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തില്‍ രണ്ട് പേര്‍ക്ക് ജീവന് നഷ്ടമായി. 23 പേര് ഇപ്പോഴും പരിക്കേറ്റ് ചികിത്സയിലാണ്. ഇതില്‍ നാല് പേരുടെ നില ഗുരുതരമാണ്.
രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ സ്ഫോടനത്തിന്റെ പ്രകന്പനമുണ്ടായി. ഇരുനൂറോളം കെട്ടികങ്ങള്ക്കും നിരവധി വാഹനങ്ങള്‍ക്കും കേടുപാടുണ്ട്.