മൂവാറ്റുപുഴ: കോവിഡ് 19നെ തുടര്‍ന്ന് രാജ്യത്ത് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ പ്രതിസന്ധിയാലായ ജനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്കുന്ന സഹായങ്ങള്‍ക്ക് പിന്തുണയുമായി ഓള് കേരള ബോര്‍വെല്‍ അസോസിയേഷന് എറണാകുളം ജില്ലാ കമ്മിറ്റി മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ഒരു ലക്ഷം രൂപ നല്കി. വേനല്‍ ആരംഭിച്ചതോടെ കുഴല്‍ കിണര്‍ നിര്‍മ്മാണ രംഗത്ത് തിരക്കേറിയ സമയത്താണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. ഇതോടെ നിരവധി സ്ഥലത്ത് നിര്‍മ്മാണം മുടങ്ങുകയും പ്രതിസന്ധിയിലാകുകയും ചെയ്തിരുന്നങ്കിലും നാടിന്റെ നന്മക്കായി അസോസിയേഷന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി ഒരു ലക്ഷം രൂപ അസോസിയേഷന് ജില്ലാ പ്രസിഡന്റ് കെ.എം.സുധീര്‍ എറണാകുളം, എല്‍ദോ എബ്രഹാം എം.എല്‍.എയ്ക്ക് കൈമാറി. ചടങ്ങില്‍ മൂവാറ്റുപുഴ നഗരസഭ ചെയര്‍പേഴ്സണ്‍ ഉഷ ശശീധരന്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ടി.എം.ഹാരീസ്, അസോസിയേഷന് സംസ്ഥാന സെക്രട്ടറി ടിജു ജലധാര, ജില്ലാ ട്രഷറര്‍ സേവ്യാര്‍ കിടങ്ങന്‍ എന്നിവര്‍ സംമ്പന്ധിച്ചു. അസോസിയേഷന്റെ നേതൃത്വത്തില്‍ നാടിന്റെ നന്മയ്ക്കായി നിരവധി പദ്ധതികളാണ് നടപ്പിലാക്കുന്നത്. ആലുവ ഹയര്‍സെക്കണ്ടറി സ്കൂളിന് സൗജന്യമായി കുഴല്‍ കിണര്‍ നിര്‍മിച്ച് മോട്ടോര്‍ സ്ഥാപിച്ച് നല്‍കിയതാണ് ഏറ്റവും ഒടുവില്‍ നടന്നത്.

