എടപ്പാള്‍ : ദര്‍സ് വിദ്യാര്‍ഥി മുങ്ങി മരിച്ചു.മുളവൂര്‍ തോപ്പില്‍ ബഷീര്‍ മൗലവിയുടെ മകന് മുഹമ്മദ് റാഷിദ് (18) ആണ് മരിച്ചത്. എടപ്പാള്‍ അയിലക്കാട് ശൈഖ് സയ്യിദ് ഇസ്ലാമിക്ക് കോളേജ് വിദ്യാര്‍ഥിയായിരുന്നു. ഞാറാഴ്ച രാത്രി പതിനൊന്ന് മണിയോടെ കോളേജിന്റെ സമീപത്തെ കിണറില്‍ അബദ്ധത്തില്‍ വീഴുകയായിരുന്നു. ഉടന്‍ സുഹൃത്തുക്കള്‍ രക്ഷിക്കാനായി ശ്രമിച്ചങ്കിലും റാഷിദിനെ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മുളവൂര്‍ പി.ഒ.ജംഗ്ഷന് ജുമാമസ്ജിദില്‍ കബറടക്കി. മാതാവ് റാഹില, സഹോദരങ്ങള്‍-അബ്ദുല്‍ ബാസിത്, സിനാന്

