മുവാറ്റുപുഴ : ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കെ എസ് യൂ മുവാറ്റുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഒരുതൈനടുമ്പോള് എന്ന പേരില്‍ പരിസ്ഥിതിദിനാചാരണം സംഘടിപ്പിച്ചു. മുവാറ്റുപുഴ നിര്‍മ്മലാ ഹയര്‍ സെക്കന്ററി സ്കൂളില്‍ എം എല്‍ എ ഡോ മാത്യു കുഴലനാടന്‍ വൃക്ഷതൈ നട്ട് നിയോജകമണ്ഡലംതല ഉദ്ഘാടനം നിര്‍വഹിച്ചു.
പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി മണ്ഡലം യൂണിറ്റ് തലങ്ങളില്‍ തൈനടിലും പരിസര ശുചീകരണവും നടത്തി. യോഗത്തില്‍ കെ എസ് യൂ നിയോജകമണ്ഡലം പ്രസിഡന്റ് ജെറിന് ജേക്കബ് പോള്‍ അധ്യക്ഷതവഹിച്ചു. മുന്‍സിപ്പല്‍ ചെയര്മാന് പി പി എല്‍ദോസ്, നിര്‍മ്മലാ ഹയര്‍ സെക്കന്ററി സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാദര്‍ ആന്റണി പുത്തെന്കുളം, നേതാക്കളായ ഹിപ്സണ്‍ എബ്രഹാം, എല്‍ദോ ബാബു വട്ടക്കാവില്‍,അമല്‍ ബാബു, ജോ പോള്‍ ജോണ്‍, കുട്ടപ്പായി, അബിന്‍സ് അലിയാര്, ഷാഫി കബീര്‍, അമല്‍ എല്‍ദോസ്, ഹാഷിം എ കെ, അനീഷ് അഷറഫ്, എല്‍ദോ ബേബി, അന്‍സില്‍ മുഹമ്മദ്, ബാദുഷ എന്നിവര്‍ നേതൃത്വം നല്കി.


