കോൽക്കത്ത: മുൻ ലോക്സഭാ സ്പീക്കറും സിപിഎം നേതാവുമായിരുന്ന സോമനാഥ് ചാറ്റർജി (89) അന്തരിച്ചു. കോൽക്കത്തിയിലെ സ്വകാര്യ ആശുപത്രിയിൽ തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം. ശ്വാസതടസത്തെ തുടർന്നു കഴിഞ്ഞ ദിവസമാണ് ചാറ്റർജിയെ കോൽക്കത്തയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ജൂൺ അവസാനവാരം മസ്തിഷ്കാഘാതമുണ്ടായതിനെ തുടർന്നു അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സോമനാഥ് ചാറ്റർജി പത്ത് തവണയാണ് ലോക്സഭ എംപിയായിരുന്നത്. യുപിഎ സർക്കാരിന്റെ കാലത്ത് 2004-2009ലാണ് അദ്ദേഹം ലോക്സഭ സ്പീക്കറായത്.


