തേഞ്ഞിപ്പലം: ഐ എൻ എൽ സംസ്ഥാന സെക്രട്ടറിയും ന്യൂനപക്ഷ ക്ഷേമ വികസന ധനകാര്യ കോർപ്പറേഷൻ ചെയർമാനുമായ പ്രെഫ. എ.പി അബ്ദുൾ വഹാബിന്റെ മകൻ അപകടത്തിൽ മരിച്ചു. തേഞ്ഞിപ്പലം പാണമ്പ്രയിലെ അഫീഫ് അബ്ദുറഹിമാൻ (26) ആണ് മരിച്ചത്.
മൊറയൂരിലെ പറമ്പിൽ വെച്ച് തെങ്ങ് ദേഹത്തേക്ക് വീഴുകയായിരുന്നു. ഉടൻ കൊണ്ടോട്ടിയിലെ സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അബ്ദുൾ വഹാബും ഒപ്പം ഉണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മാതാവ്: റസിയ. സഹോദരങ്ങൾ ഹസീം ജസീം, അബീദ് ഷഹീർ


