കോണ്‍ഗ്രസ് വിട്ട് കേരള കോണ്‍ഗ്രസില്‍ ചേര്‍ന്ന ഡെന്നീസ് കെ ആന്റണി ചാലക്കുടിയില്‍ സ്ഥാനാര്‍ത്ഥി. കേരള കോണ്‍ഗ്രസില്‍ ചേര്‍ന്ന് നാലാം ദിവസമാണ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുന്നത്. 12 നിയോജക മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് കേരള കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. കുറ്റ്യാടി മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. ഐഎന്‍ടിയുസി മേഖല പ്രസിഡന്റായിരുന്നു ഡെന്നീസ് കെ ആന്റണി.
തദ്ദേശ തെരഞ്ഞെടുപ്പില്‍ യഥാര്‍ത്ഥ കോണ്‍ഗ്രസുകാരെ തഴഞ്ഞെന്നാരോപിച്ചായിരുന്നു ഡെന്നീസ് അടക്കമുള്ള നൂറോളം പേര് പാര്‍ട്ടി വിട്ടത്. വ്യക്തി താല്പര്യങ്ങള് സംരക്ഷിക്കാന്‍ കോണ്‍ഗ്രസില്‍ സീറ്റ് വീതംവെപ്പാണ് ആരോപിച്ച ഇവര്‍ എല്‍ഡിഎഫിനോടൊപ്പം പ്രവര്‍ത്തിക്കാനാണ് താല്പര്യമെന്നും ഇനി ജോസ് കെ മാണി ഗ്രൂപ്പിനോടൊപ്പമായിരുക്കുമെന്നും അന്ന് തന്നെ വ്യക്തമാക്കിയിരുന്നു.
കുറ്റ്യാടി മണ്ഡലത്തില്‍ സിപിഐഎം നേതൃത്വവുമായി ആലോചിച്ച് സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുമെന്നാണ് കേരള കോണ്‍ഗ്രസ് എം വിശദീകരണം.


