ബാഡ്മിന്റണ്‍ താരം സൈന നെഹ്വാളിന്റെ ജീവിതം പറയുന്ന ചിത്രത്തിലേക്ക് അതീവ ഗംഭീര മെയ്ക്കോവര് നടത്തി പരിണീതി ചോപ്ര. സൈനയുടെ ജീവിതത്തിലെ ഉയര്‍ച്ച- താഴ്ചകളെ സത്യസന്ധമായി അവതരിപ്പിക്കുന്ന സിനിമയായിരിക്കും ഇതെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. ചിത്രം സംവിധാനം ചെയ്യുന്നത് അമോല്‍ ഗുപ്തയാണ്. പരിണീതിയുടെ മെയ്ക്കോവര് തനിക്കേറെ ഇഷ്ടമായി എന്ന കുറിപ്പോടെ സൈനയും ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.
‘സൈന, അവളുടെ ഗെയിം എപ്പോഴും ലളിതമായിരുന്നു. കളിക്കളത്തിലിറങ്ങുമ്പോള്‍ എതിരാളി ആരെന്ന് അവര്‍ ശ്രദ്ധിക്കാറുണ്ടായിരുന്നില്ല. അവളുടെ കളിയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. മാതാപിതാക്കളും പരിശീലകരും അവളെ പ്രോത്സാഹിപ്പിച്ചു. അതുകൊണ്ട് തന്നെ അയാള്‍ക്ക് ഒളിമ്പിക്സ് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യക്കാരിയാവാന്‍ കഴിഞ്ഞു എന്ന് സോഷ്യല്‍ മീഡിയയില്‍ സൈനയുടെ ടീസര്‍ പങ്കുവെച്ചുകൊണ്ട് പരിണീതി പറഞ്ഞു”. മാര്‍ച്ച് 26 ന് ചിത്രം റിലീസാകും.
ശ്രദ്ധ കപൂറിനെയാണ് ചിത്രത്തിന് വേണ്ടി ആദ്യം പരിഗണിച്ചിരുന്നത്. അതിനായി ശ്രദ്ധ ബാഡ്മിന്റണ്‍ പരിശീലനവും തുടങ്ങിയിരുന്നു. കുറച്ച് ഭാഗങ്ങള്‍ ചിത്രീകരണം തുടങ്ങിയിരുന്നെങ്കിലും മറ്റു ചിത്രങ്ങളുടെ തിരക്കുകള്‍ കാരണം താരം ചിത്രത്തില്‍ നിന്നും പിന്മാറി. അതിന് ശേഷമാണു ചിത്രത്തില്‍ പരിണീതിയെ പരിഗണിക്കുന്നത്. മെയ്ക്കോവര് കഴിഞ്ഞപ്പോഴേക്കും ഏവരെയും ഞെട്ടിച്ചു കഴിഞ്ഞിരുന്നു.


