കോഴിക്കോട്: രാമായണം കത്തിക്കണമെന്നു ഒരിക്കല്‍ വിളിച്ചു പറഞ്ഞവരുടെ പിന്‍ഗാമികള്‍ തന്നെ ഇന്ന് രാമായണം ജനങ്ങളെ പഠിപ്പിക്കണമെന്നാണു പറയുന്നതെന്ന് മഹാകവി അക്കിത്തം വ്യക്തമാക്കുന്നു. ബാലഗോകുലം സംസ്ഥാന വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച എം.എ.കൃഷ്ണന് നവതിയാഘോഷ പരിപാടികളുടെ ഉദ്ഘാടനം നടത്തവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മാത്രമല്ല, ഇതോടൊപ്പം ഭാരതീയ കമ്യൂണിസത്തിന്റെ ആണിവേര് ഋഗ്വേദമാണെന്നും, കെ.ദാമോദരനെപ്പോലെ ചിലര്‍ അത്തരത്തില്‍ ചിന്തിച്ചവരാണെന്നും, എന്നാല്‍, അവരുടെ പിന്‍ഗാമികള്‍ കഴിയുന്നിടത്തോളം ഈ സംസ്കൃതിയെ അവഹേളിക്കാനാണു ശ്രമിച്ചതെന്നും അക്കിത്തം പറഞ്ഞു.

