മൂവാറ്റുപുഴ: മൂവാറ്റുപുഴ കൃഷി വകുപ്പ് എ.ഡി.എയായിരുന്ന കെ. മോഹനന് യാത്ര അയപ്പ് സമ്മേളനം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എന്‍ .അരുണ്‍ ഉദ്ഘാടനം ചെയ്തു. ഏറ്റവും കൂടുതല്‍ തരിശുനിലത്ത് നെല്‍കൃഷി ചെയ്ത കേന്ദ്രമെന്ന നേട്ടം മൂവാറ്റുപുഴക്ക് നേടിത്തന്ന കെ.മോഹനന്റെ നേതൃത്വത്തിലുള്ള കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനങ്ങളാണെന്ന് അരുണ്‍ പറഞ്ഞു. മാറാടി ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലത ശിവന് അധ്യക്ഷത വഹിച്ചു. വൈ. പ്രസിഡണ്ട് കെ.യു. ബേബി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഒ.പിബേബി, ഒ. സി. എലിയാസ്, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ മാരായ മുരളി ശശി, വല്‍സല ബിന്ദുക്കുട്ടന്‍, രമ രാമകൃഷ്ണന്, മെമ്പര്‍മാരായ ബാബു തട്ടാറുകുന്നേല്‍, ശാന്തി എബ്രഹാം, കൃഷി ഓഫീസര്‍ പ്രിയ തോമസ്, തുടങ്ങിയവര്‍ പ്രസംഗിച്ചു.

