രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 9,987 കൊവിഡ് കേസുകളും 331 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും ഉയര്‍ന്ന കേസുകളാണിത്. തുടര്‍ച്ചയായ ഏഴാം ദിവസമാണ് രാജ്യത്ത് 9000ത്തില്‍ അധികം കേസുകള്‍ റിപ്പോർട്ട് ചെയ്യുന്നത്. തുടര്‍ച്ചയായി കേസുകളില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയതോടെ രാജ്യത്ത് മൊത്തം കൊവിഡ് ബാധിതര്‍ 2,66,598 ആയി ഉയര്‍ന്നുവെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പറയുന്നു.
24 മണിക്കൂറിനിടയില്‍ 331 മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണങ്ങള് 7466 ആയി ഉയര്‍ന്നു. 1,29,917 സജ്ജീവ രോഗികളാണ് രാജ്യത്തുള്ളത്. 1,29,215 പേര് രോഗമുക്തി നേടി.


