സഹ്യാ ടീ ബ്രാന്‍ഡ് വിപണിയിലെത്തി.
ചെറുതോണി: ഇടുക്കി തങ്കമണി സഹകരണ ബാങ്കിന്റെ ഉത്പ്പന്നമായ സഹ്യാ ടീ ബ്രാന്‍ഡ് വിപണിയിലെത്തി. തങ്കമണിയില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ വൈദ്യുതി മന്ത്രി എം.എം മണി വിപണനോദ്ഘാടനം നിര്‍വ്വഹിച്ചു. തങ്കമണി സഹകരണ ബാങ്കിന്റെ അമ്പലമേട് തേയില ഫാക്ടറിയില്‍ നിന്നാണ് സഹ്യാ ടീ ഉത്പ്പാദിപ്പിക്കുന്നത്. വിവിധ അളവുകളുടെ പായ്ക്കറ്റുകളില്‍ തയ്യാറാക്കപ്പെട്ട ശുദ്ധവും സ്വാദിഷ്ഠവുമായ തേയിലയാണ് വിപണിയിലേക്ക് എത്തിക്കുന്നതെന്ന് ഭരണ സമിതി പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യന്‍ പറഞ്ഞു. ഏഴായിരത്തോളം വരുന്ന ചെറുകിട തേയില കര്‍ഷകരില്‍ നിന്നും സംഭരിക്കുന്ന കൊളുന്തില്‍ നിന്നാണ് തേയില ഉത്പ്പാദിപ്പിക്കുന്നത്. വന്‍കിട തോട്ടങ്ങളില്‍ കാലപ്പഴക്കം ചെന്ന് പ്രായമായ തേയില ചെടികളില്‍ നിന്നും ലഭിക്കുന്ന കൊളുന്തുകളില്‍ നിന്നാണ് തേയില ഉത്പ്പാദിപ്പിക്കുന്നത്. എന്നാല്‍ ചെറുകിട കര്‍ഷകരുടെ പുതിയ തേയിലച്ചെടിയിലെ ഇളം കൊളുന്തില്‍ നിന്നും രൂപപ്പെടുത്തുന്ന സ്വാദിഷ്ഠമായ തേയിലയാണ് സഹ്യ ടീ എന്നതാണ് പ്രത്യേകത.

