മൂവാറ്റുപുഴ: മൂവാറ്റുപുഴ പ്രസ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഈദ് സംഗമം നഗരസഭ ചെയര്‍പേഴ്സണ്‍ ഉഷശശീധരന് ഉദ്ഘാടനം ചെയ്തു. കരമന ജുമാ മസ്ജിദ് ചീഫ് ഇമാം ഹാഫീസ് നൗഫല്‍ കൗസരി ഈദ് സന്ദേശം നല്കി. മുതിര്‍ന്ന മാദ്ധ്യമ പ്രവര്ത്തകന് കെ.എം.അബ്ദുള്‍ മജീദ് മുഖ്യപ്രഭാഷണം നടത്തി. പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് ആര്. ബിജു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.ജി. ബിജു സ്വാഗതം പറഞ്ഞു.
ചടങ്ങില്‍ എസ്എസ് എല്‍സിക്ക് ഉന്നത വിജയം കരസ്ഥമാക്കിയ പ്രസ്സ് ക്ലബ്ബ് അംഗങ്ങളുടെ കുട്ടികളായ ആരീഫ് കെ. ഫൈസല്‍, ഗോപിക ബിജു എന്നിവരെ ആദരിച്ചു. പ്രസ്സ് ക്ലബ്ബ് ട്രഷറര്‍ സി.കെ.ഉണ്ണി , മുഹമ്മദ് ഷെഫീക്ക് , പി.ബി. രമേശ്കുമാര്‍, ജയിസ് വട്ടപ്പിള്ളില്‍, അബ്ബാസ് ഇടപ്പിള്ളില് എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്കി.


