സംസ്ഥാനത്തെ ഓണ്‍ലൈന്‍ മദ്യ വില്‍പ്പന വൈകുമെന്ന് റിപ്പോര്‍ട്ട്. ഗൂഗിളിന്റെ സാങ്കേതിക അനുമതി വൈകുന്നതിനാലാണ് ഓണ്‍ലൈണ്‍ ആപ്പിലൂടെയുള്ള മദ്യ വിതരണം വൈകുന്നത്. മദ്യ വിതരണ ആപ്പായ ‘ബെവ് ക്യൂ’ ആപ്പ് ഗൂഗിള്‍ സെക്യൂരിറ്റി ക്ലിയറന്‍സ് അടക്കം സാങ്കേതിക നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമേ ട്രയല്‍ റണിന് സജ്ജമാകൂ. ജിപിഎസ് സംവി ധാനം ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഒരാള്‍ക്ക് പത്ത് ദിവസത്തിനിടെ മൂന്നു ലിറ്റര്‍ മദ്യം വാങ്ങാമെന്നാണു നിര്‍ദേശം. ബിവറേജസിനൊപ്പം കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്ലെറ്റുകള് വഴിയും ബാറുകളും ബിയര്‍-വൈന്‍ പാര്‍ലറുകള്‍ വഴിയും ഓണ്‍ലൈന്‍ ബുക്ക് ചെയ്താല്‍ മദ്യം ലഭിക്കും.