ലോക്ക് ഡൗണ്‍ ആയിട്ടും രാജ്യത്ത് കോവിഡ് വ്യാപനത്തോത് വളരെയധികം കൂടുന്നതാണ് നിലവിലെ കൊവിഡ് രോഗികളുടെ കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. ഇന്ത്യയില്‍ കൊവിഡ് വൈറസ് ബാധിതരുടെ എണ്ണം 70,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,604 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ഇന്ത്യയില്‍ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 70,756 ആയി. 87 മരണങ്ങളാണ് പുതിയതായി റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ മരണം 2,293 ആയി ഉയര്‍ന്നു.
രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് രോഗികളുള്ളത് മഹാരാഷ്ട്രയിലാണ് പുതിയ 1,230 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണം 23, 401 ആയി. മരണം 868 ആയി ഉയരുകയും ചെയ്തു. ഗുജറാത്താണ് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകളുള്ള രണ്ടാമത്തെ സംസ്ഥാനം. തമിഴ്നാടാണ് ഇവിടെ 8, 541 കേസുകളും 513 മരണവും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തു.
മൂന്നാമത് തമിഴ്നാടാണ് ഇവിടുത്തെ കോവിഡ് രോഗികളുടെ എണ്ണം 8,002 ആയി.ഇന്നലെ മാത്രം 798 പേര്‍ക്കാണ് തമിഴ്നാട്ടില്‍ കോവിഡ് സ്ഥിരീകരിച്ചത്. തമിഴ്നാട്ടിലെ കോയമ്പേട് മാര്‍ക്കറ്റില്‍ നിന്നാണ് കൂടുതല്‍ പേര്‍ക്കും കൊവിഡ് വ്യാപിച്ചത്്.


