തിരുവനന്തപുരം: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് ജനങ്ങള്‍ പുറത്തിറങ്ങാതെ വീട്ടിലിരിക്കണമെന്ന ജില്ലാ കളക്ടറുടെ പ്രസ്താവനയില്‍ മുഖ്യമന്ത്രി പിണറായി വിജയന് അതൃപ്തി രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ഭീതി പരത്തുന്ന അനാവശ്യ പ്രസ്താവന പാടില്ലെന്ന് കളക്ടറോട് മുഖ്യമന്ത്രി പറഞ്ഞതായാണ് വിവരം. അതേസമയം, തലസ്ഥാനത്ത് മാളുകള്‍ അടച്ചിടാന്‍ പറഞ്ഞിട്ടില്ലെന്നും ഇതുസംബന്ധിച്ച് കളക്ടര്‍ പറഞ്ഞത് തെറ്റിദ്ധരിച്ചാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഭീതി പരത്തുന്ന പ്രസ്താവന പാടില്ല: കളക്ടറെ ശാസിച്ച് മുഖ്യമന്ത്രി
by രാഷ്ട്രദീപം
by രാഷ്ട്രദീപം

