തിരുവനന്തപുരം: നെടുമണ്കാവിന് സമീപം ഇളവൂരില്‍ ആറു വയസുകാരിയെ കാണാതായ സംഭവത്തില്‍ ബാലാവകാശ കമ്മീക്ഷന്‍ സ്വമേധയാ കേസെടുത്തു. ഇതു സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍, കൊല്ലം ജില്ല കളക്ടര്‍, ജില്ല ശിശു സംരക്ഷണ ഓഫീസര്‍ എന്നവരില്‍ നിന്ന് കമ്മീഷന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തട്ടിക്കൊണ്ടുപോകലിന്റെയും അതിനുള്ള ശ്രമങ്ങളുടെയും വാര്‍ത്തകള്‍ പ്രചരിക്കുന്നത് കമ്മീഷന്റെ ശ്രദ്ധയില്‍പ്പെട്ടി ട്ടുണ്ട്. ഇക്കാര്യത്തില്‍ പോലീസ് അതീവ ജാഗ്രത പുലര്‍ത്തണം. തെറ്റായ സന്ദേശങ്ങള്‍ ചമച്ചവര്‍ക്കും പ്രചരിപ്പിച്ചവര്‍ക്കും എതിരേ സൈബര്‍ നിയമം അനുസ രിച്ച് മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന് കമ്മീഷന് പോലീസ് മേധാവിയോട് ആവശ്യപ്പെട്ടു. എന്നാല്‍, പോലീസ് സജീവമായി ഇടപെട്ടതിനെത്തുടര്‍ന്ന്, കാണാതായ ചില കുട്ടികളെ തിരിച്ചുകിട്ടിയിട്ടുണ്ടെന്നും കമ്മീഷന് ചെയര്മാന് പി. സുരേഷ് ചൂണ്ടിക്കാട്ടി.
കുട്ടിയെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ചാത്തന്നൂര്‍ എസ്പിക്കാണ് അന്വേഷണ ചുമതല. പോലീസിനെ കൂടാതെ സൈബര്‍ വിദഗ്ധരും അന്വേഷണ സംഘത്തിലുണ്ട്. സംസ്ഥാനത്തെ മുഴുവന്‍ പോലീസ് സ്റ്റേഷനുകളിലേക്കും കുട്ടിയുടെ തിരോധാനവുമായി ബന്ധപ്പെട്ട സന്ദേശം കൈമാറി.


