കൊച്ചി: ജീവകാരുണ്യ പ്രവർത്തന മേഘലയിലെ വേറിട്ട ശബ്ദമായ അഷ്റഫ് കൂട്ടായ്മയുടെ ചികിത്സാ ഫണ്ട് വിതരണം തിങ്കളാഴ്ച ഫോർട്ട് കൊച്ചിയിൽ നടക്കും. മലബാർ ഗ്രീൽസ് ഹോട്ടൽ ഹാളിൽ 20ന് വൈകിട്ട് നാലിനാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്.
എറണാകുളം ജില്ലയിലുള്ള അഷ്റഫ് പേരുകാരായവരാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നതെന്ന് ജില്ലാ പ്രസിഡന്റ് അഷ്റഫ് ബദരിയ്യാ
സെക്രട്ടറി അഷ്റഫ് കോക്കാടൻ എന്നിവർ അറിയിച്ചു. എറണാകുളും ജില്ലയുലുള്ള സുമനസ്സുകളായ അഷ്റഫ് മാരാണ് ചികിത്സാ ധനസഹായം നൽകിയിരിക്കുന്നത്. അഷ്റഫുമാരുടെ കുടംബത്തിനും അവരുടെ പ്രശ്നങ്ങൾക്ക് സ്വന്തനമേകുന്നതിനും വേണ്ടിയാണ് അഷ്റഫ് കൂട്ടായ്മ രൂപം നൽകിയതെങ്കിലും മറ്റുള്ളവർക്കും സഹായമെത്തിച്ചാണ് സംഘടനയുടെ പ്രവർത്തനം. രക്തദാനം, മരുന്ന്, ആമ്പുലൻസ് സർവിസ് തുടങ്ങി നിരവധി ജിവകാരുണ്യ പ്രവർത്തനങ്ങളുമായിട്ടാണ് അഷ്റഫ് കുട്ടായ്മ മുമ്പേട്ടു പേകുന്നത്. നേരിട്ടുള്ള ഫണ്ട് സ്വരുപിക്കലാണ് സംഘടന നടത്തുന്നത്. കിട്ടുന്ന തപ്പാടെ രോഗിക്ക് കൊടുക്കുകയാണ് ചെയ്യുക. ഇതിന് വരുന്ന ചിലവുകൾ പ്രവർത്തകർ സ്വന്തം കയ്യിൽ നിന്ന് എടുത്താണ് ഈ സൗഹൃദ കുട്ടായ്മ മുമ്പേട്ട് പേകുന്നത്.
ചികിത്സാ ധന സഹായ വിതരണ ചടങ്ങിൽ എല്ലാ അഷറഫ്മാരും എത്തി ചേരണമെന്ന് ജില്ല പ്രസിഡന്റ് അഷ്റഫ് ബദരിയ്യാ, സെക്രട്ടറി അഷ്റഫ് കോക്കാടൻ, ട്രഷറർ അഷ്റഫ് മാഹി, ചെയർമാൻ അഷ്റഫ് ടി. മുഹമ്മദ് രക്ഷാധികാരി അഷ്റഫ് പുല്ലൻ എന്നിവർ അറിയിച്ചു.


