ന്യൂഡല്‍ഹി: 1.15 കോടി ഫാസ്ടാഗുകള്‍ ഇതിനോടകം വിതരണം ചെയ്തുവെന്ന് ദേശീയപാത അതോറിറ്റി. വിവിധ കേന്ദ്രങ്ങളിലായി ദിനംപ്രതി ഒരു ലക്ഷത്തിലധികം ഫാസ്ടാഗുകള്‍ അനുവദിക്കുന്നുണ്ടെന്നും ദേശീയപാത അതോറിറ്റി അറിയിച്ചു. ടോള്‍ പ്ലാസകളില്‍ ഡിജിറ്റലായി പണമടയ്ക്കാനുള്ള സംവിധാനമാണിത്.
രാജ്യത്ത് 523 ടോള്‍ പ്ലാസകളിലാണ് ഫാസ്ടാഗുകള്‍ നടപ്പാക്കുന്നത്. ജനുവരി 15 മുതലായിരിക്കും ഫാസ്ടാഗുകള്‍ നിര്‍ബന്ധമാക്കുക.


