കൂത്താട്ടുകുളം: സ്വാതന്ത്ര്യ സമര സേനാനിയും, പത്രാധിപരും എഴുത്തുകാരനുമായ കൂത്താട്ടുകുളം ശ്രീഭവനിൽ വി കെ മാധവൻ (അനുരഞ്ജനം മാധവൻ (88) നിര്യാതനായി. സംസ്കാരം ഞായറാഴ്ച രാവിലെ 10.30 ന് വീട്ടുവളപ്പിൽ. 1947 ൽ ആരംഭിച്ച ദേശസേവിനി പ്രസിലൂടെ പുറത്തിറങ്ങിയ നിരവധി ലഘുലേഖകളിലൂടെ സ്വാതന്ത്ര്യ സമരത്തിലേക്കു കടന്നു വന്നു.
1975 അഷ്ടപതി ദ്വൈവ വാരിക ആരംഭിച്ചു.1977 മുതൽ 96 വരെ കൂത്താട്ടുകുളത്തു നിന്നും പ്രസിദ്ധീകരിച്ചിരുന്ന അനുരഞ്ജനം പത്രത്തിന്റെ പത്രാധിപരും, എഡിറ്ററുമെല്ലാമായിരുന്നു. കൂത്താട്ടുകുളം ഇടപ്പറമ്പിൽ കുടുംബാംഗമായ കുട്ടിയമ്മയാണ് ഭാര്യ. മക്കൾ സുരേഷ്, സാബു ( റവന്യു റിക്കവറി വിഭാഗം പാല) വിൻസി, രാജീവ്, പരേതനായ ബാബു , മരുമക്കൾ ഷൈല (ബാപ്പുജി സ്കൂൾ കൂത്താട്ടുകുളം) മണിയമ്മ, മായ (ഗവ. യു പി.സ്കൂൾ കൂത്താട്ടുകുളം) സുരേന്ദ്രൻ (റിട്ട. പി.ഡബ്ലിയു.ഡി) അനിത

