കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം പൊളിക്കുന്നതിനെതിരേ ഹൈക്കോടതിയില്‍ ഹര്‍ജി. പൊളിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം തടയണമെന്നാവശ്യപ്പെട്ടാണ് അസോസിയേഷന് ഒാഫ് സ്ട്രക്ചറല്‍ ആന്‍ഡ് ജിയോ ടെക്നിക്കല്‍ കണ്‍സള്‍ട്ടിങ് എന്‍ജിനിയേഴ്സും ഇതിന്റെ മുന്‍ പ്രസിഡന്റ് അനില്‍ ജോസഫും ഹര്‍ജി നല്‍കിയിരിക്കുന്നത്.
മേല്‍പ്പാലം അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കാന്‍ കഴിയുമോയെന്നു പരിശോധിക്കാതെ പൊളിക്കാനുള്ള തീരുമാനം തടയണം, സമയബന്ധിതമായി ലോഡ് ടെസ്റ്റ് നടത്താന്‍ സര്‍ക്കാരിനോടു നിര്‍ദേശിക്കണം, ഹര്‍ജി തീര്‍പ്പാകുംവരെ പാലം പൊളിച്ചുപണിയാനുള്ള നടപടികള്‍ സ്റ്റേ ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.


