വിവാദങ്ങള്‍ക്കൊടുവില്‍ ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് വിജെ ജെയിംസ് സ്വന്തമാക്കി. നിരീശ്വരന് എന്ന നോവലിനാണ് പുരസ്കാരം. ഒരു ലക്ഷം രൂപയാണ് പുരസ്കാര തുക. നേരത്തെ വി.ജെ ജെയിംസിനെ ഒഴിവാക്കുന്നുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
ഇതേ തുടര്‍ന്ന് അവാര്‍ഡ് നിര്‍ണ്ണയ സമിതിയില്‍ നിന്ന് പ്രൊഫസര്‍ എം.കെ സാനു രാജിവെച്ചിരുന്നു.എഴുത്തിനെ ഉപാസിക്കുക മാത്രമാണ് തന്റെ കര്‍ത്തവ്യമെന്നും വിവാദങ്ങള്‍ ബാധിക്കില്ലെന്നും അവാര്‍ഡ് വിവരം അറിഞ്ഞതിന് ശേഷം വി.ജെ ജെയിംസ് പ്രതികരിച്ചു.


