കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ആദ്യ 5 റൗണ്ട് കഴിഞ്ഞപ്പോള്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന് 3790 വോട്ടുകള്‍ക്ക് മുന്നില്‍. ഇടക്കൊരുവട്ടമാണ് കാപ്പന്റെ ലീഡ് കുറഞ്ഞത്. യുഡിഎഫ് പൊന്നാപുരം കോട്ടകളൊക്കെ കാപ്പനൊപ്പം തന്നെ നില്ക്കുന്ന കാഴ്ചയാണ് കാണുന്നത്. എണ്ണാന്‍ ഇനി എട്ട് റൗണ്ടുകള്‍ കൂടിയുണ്ട്.

