കഴിഞ്ഞ രാത്രിയില്‍ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് സിസിടിവില്‍ കണ്ടത്. രാത്രിയില്‍ മതില് ചാടി കടന്ന് പുലി. വീട്ടുമുറ്റത്ത് നടന്നുകളിച്ചു. കര്‍ണാടകയിലെ ശിവമോഗ ജില്ലയിലുള്ള തിര്ഥഹള്ളിയിലാണ് സംഭവം. വീട്ടിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് വൈറലായത്.
#WATCH Karnataka: A leopard entered a house and took away the owner’s dog in Thirthahalli of Shivamogga district, yesterday. pic.twitter.com/z7H736ax51
— ANI (@ANI) September 15, 2019
പുലി മതില് കടന്നെത്തുന്നതിന്റെയും വീടിന്റെ മുറ്റത്തുകൂടി മുന്നോട്ട് നീങ്ങുന്നതിന്റെയും നായയെ കടിച്ചെടുത്ത് ഓടുന്നതിന്റെയും ദൃശ്യങ്ങളാണ് സിസിടിവിയില്‍ പതിഞ്ഞിരിക്കുന്നത്. നായയെയും കൊണ്ട് മതിലു ചാടിയ പുലി സമീപത്തെ കുറ്റിക്കാട്ടിലേക്ക് പോകുന്നതും കാണാം. പുലി പ്രദേശത്തെ വനമേഖലയില്‍ തന്നെ ഉണ്ടാകാമെന്നാണ് നിഗമനം.


