കണ്ണൂർ: ക്ലാസ് മുറിയിലെ ബെഞ്ചിലിരുന്ന് പാടിയ ഒരു പാട്ട് കൊണ്ട് സമൂഹമാധ്യമങ്ങളുടെ ഹൃദയം കവരുകയാണ് അനന്യ എന്ന എട്ടു വയസ്സുകാരി.
പാർവതി തിരുവോത്ത് നായികയായെത്തിയ ഉയരെ എന്ന് ചിത്രത്തിലെ ‘നീ മുകിലോ..’ എന്ന പാട്ട് അനന്യ കൂട്ടുകാർക്കായി പാടിയതാണ് സമൂഹമാധ്യമങ്ങളില്‍ ഹിറ്റാകുന്നത്. കണ്ണൂർ വാരം സ്വദേശിയാണ് അനന്യ.
ജന്മനാ കാഴ്ച്ചയില്ലാത്ത ഈ കൊച്ചുമിടുക്കിക്ക് വീട്ടിലെ റേഡിയോയാണ് എപ്പോഴും കൂട്ട്. ധർമ്മശാല മാതൃകാ അന്ധവിദ്യാലയത്തിലെ നാലാം ക്ലാസുകാരിയാണ് ഈ മിടുക്കി.


